സൂപ്പി സംഭവം: ജോമോന്‍ സത്യവാങ്മൂലം നല്‍കി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി തനിക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം തെളിയിക്കാനുള്ള രേഖകള്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ലോകായുക്തിനു മുമ്പാകെ സമര്‍പ്പിച്ചു.
സപ്തംബര്‍ 25 ചൊവാഴ്ച ലോകായുക്തില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് ജോമോന്‍ തെളിവുകള്‍ ഹാജരാക്കിയത്. ലോകായുക്ത ജസ്റിസ് പി.സി. ബാലകൃഷ്ണന്‍, ഉപലോകായുക്ത ജസ്റിസ് ജി. ഭാസ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ച് സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ചു. കേസ് ഒക്ടോബര്‍ 16ലേക്ക് മാറ്റിയിരിക്കുകയാണ്.
അല്‍ഫോണ്‍സ് കണ്ണന്താനവും മന്ത്രി സൂപ്പിയും ഉള്‍പ്പെട്ട എന്‍ട്രന്‍സ് വിവാദവുമായി ബന്ധപ്പെട്ടാണ് ജോമോന്‍ ലോകായുക്തില്‍ പരാതി നല്‍കിയത്. പരാതി പിന്‍വലിക്കുകയാണെങ്കില്‍ തനിക്ക് 10 ലക്ഷം രൂപ നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ജോമോന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications