കരിപ്പൂരില്‍ നിന്ന് പുതിയ കുവൈത്ത് സര്‍വീസ്
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പുതിയ കുവൈത്ത് സര്‍വീസ് ഒക്ടോബര്‍ 28 മുതല്‍ തുടങ്ങും. ചെന്നൈ-കരിപ്പൂര്‍-കുവൈത്ത്-മുംബൈ സെക്ടറിലാണ് പുതിയ വിമാനം.
എല്ലാ ഞായറാഴ്ചകളലുമാണ് സര്‍വീസ്. ചെന്നൈയില്‍ നിന്നും വരുന്ന വിമാനം വൈകുന്നേരം 4.15ന് കരിപ്പൂരിലെത്തി 5.15ന് യാത്ര പുറപ്പെടും.
ഞായറാഴ്ച തോറും കരിപ്പൂരില്‍ നിന്നും മുംബൈ വഴി കുവൈത്തിലേക്ക് നേരത്തെയുണ്ടായിരുന്ന വിമാനം എയര്‍ ഇന്ത്യ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് കുവൈത്തിലേക്കുള്ള ടിക്കറ്റ് ക്ഷാമം രൂക്ഷമായി. ഇന്ത്യന്‍ എയര്‍ലൈന്‍സ് കുവൈത്തിലേക്ക് അഡീഷണല്‍ വിമാനം പറത്തിയെങ്കിലും യാത്രാദുരിതം അവസാനിപ്പിക്കാനായില്ല. ഇതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പുതിയ സര്‍വീസ് തുടങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications