എംബിബിഎസ്: ഹര്‍ജികള്‍ ഡിവിഷന്‍ ബെഞ്ചിന്
കൊച്ചി: എംബിബിഎസ് പ്രവേശനത്തില്‍ സംവരണ തത്വങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു.
ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തില്‍ സംവരണതത്വങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ്വരുത്താനും തയ്യാറാക്കി കഴിഞ്ഞ ലിസ്റ് പുന:പരിശോധിച്ചതിനു ശേഷം മാത്രമേ വിവിധ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നല്‍കാന്‍ പാടുള്ളൂ എന്നും സംസ്ഥാന സര്‍ക്കാരിനും പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ചിന് വിട്ടത്.
ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിന് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത് സംവരണ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു. ഏതു വിഭാഗത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചതെന്ന് വ്യക്തമാക്കുന്ന പൂര്‍ണലിസ്റ് പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഹര്‍ജികളില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications