യുഡിഎഫിന്റെ സമീപനം വേദനാജനകം: പിള്ള
കോട്ടയം: തനിക്ക് മന്ത്രിയാകുന്നതിന് നിയമതടസമൊന്നുമില്ലെന്നും സപ്തംബര്‍ 18,29 തീയതികളില്‍ പാലക്കാട് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.
എല്‍ഡിഎഫ് ഉയര്‍ത്തുന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനത്തു നിന്ന് തന്നെ അകറ്റി നിര്‍ത്തുന്ന യുഡിഎഫ് നേതൃത്വത്തിന്റെ സമീപനം തീര്‍ത്തും വേദനാജനകമാണെന്ന് പിള്ള പറഞ്ഞു. സപ്തംബര്‍ 25 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് മന്ത്രിയാവുന്നതിന് നിയമതടസമൊന്നുമില്ല. എന്നാല്‍ ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ സമാപിക്കേണ്ട കാര്യമൊന്നും തനിക്കില്ല. ജയലളിത കേസിലെ സുപ്രിം കോടതി വിധി വ്യക്തമാക്കുന്നത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആര്‍ക്കും മന്ത്രിയാവാന്‍ യോഗ്യതയുണ്ടെന്നാണ്്. ഇത് തന്റെ കാര്യത്തിലും ബാധകമാണ്.- പിള്ള പറഞ്ഞു.












Click it and Unblock the Notifications