റെയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം
തിരുവനന്തപുരം: കനത്ത മഴയില്‍ കുഴിത്തുറയ്ക്കും എരണിയലിനുമിടയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് നിലച്ച ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നു.
പാതയില്‍ നിന്നും മണ്ണ് കോരി മാറ്റുന്ന പണി ദ്രുതഗതിയില്‍ നടക്കുകയാണ്. തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ എസ്. മാര്‍ക്കസ് പണിക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. മണ്ണിടിഞ്ഞതിനാല്‍ സപ്തംബര്‍ 25 ചൊവാഴ്ചത്തെ നാഗര്‍കോവില്‍-ഗുരുവായൂര്‍ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്നായിരിക്കും യാത്ര തിരിക്കുക. കൊല്ലം- മധുര തീവണ്ടി നാഗര്‍കോവിലില്‍ നിന്നും തിരിക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.
സപ്തംബര്‍ 24 തിങ്കളാഴ്ച വൈകുന്നേരമാണ് മണ്ണിടിഞ്ഞ് വീണത്. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം നാഗര്‍കോവില്‍ പാസഞ്ചര്‍ റദ്ദാക്കുകയും ചില ട്രെയിനുകള്‍ തിരുവനന്തപുരത്തും നാഗര്‍കോവിലിലും യാത്ര അവസാനിപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications