ആര്‍സിസി തെളിവുകള്‍ നശിപ്പിക്കുന്നു
തിരുവനന്തപുരം: മരുന്ന് പരീക്ഷണം സംബന്ധിച്ച പരാതിയിന്മേല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) അധികൃതര്‍ നല്‍കിയ രേഖകളില്‍ കൃത്രിമം കാണിച്ചതായി സംശയമുണ്ടെന്ന് ഡോ. വി. എന്‍. ഭട്ടതിരി.
രോഗികളുടെ അനുവാദമില്ലാതെ ആര്‍സിസിയില്‍ മരുന്ന് പരീക്ഷണം നടന്നതായി ഡോ. ഭട്ടതിരി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. പരീക്ഷണത്തിന് വിധേയരായ രോഗികളുടെ മുഴുവന്‍ വിവരങ്ങളും അടങ്ങുന്ന രേഖകള്‍ ആര്‍സിസിയില്‍ നിന്നും ഉടന്‍ പിടിച്ചെടുക്കണമെന്ന് കമ്മീഷന്‍ അംഗം ഡോ. എസ്. ബലരാമനോട് ഭട്ടതിരി അഭ്യര്‍ത്ഥിച്ചു.
രോഗികളില്‍ പരീക്ഷിച്ച എംഫോര്‍എന്‍, ജിഫോര്‍എന്‍ എന്നീ രാസസംയുക്തങ്ങള്‍ അടങ്ങിയ മരുന്നുകള്‍ നിരോധിച്ചിട്ടുള്ളവയാണെന്ന് ഭട്ടതിരി സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരുന്നു. ഇത് നിരോധിച്ചിട്ടില്ലെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ. കൃഷ്ണന്‍നായര്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പറഞ്ഞത് അസത്യമാണെന്ന് ഡോ. ഭട്ടതിരി ആരോപിച്ചു.












Click it and Unblock the Notifications