Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധത്തിന് മുസ്ലിങ്ങള്‍ തയ്യാറാവണം: ലാദന്‍

ഇസ്ലാമബാദ്: വിശുദ്ധയുദ്ധത്തിന് പാക്കിസ്ഥാനിലെ എല്ലാ മുസ്ലിങ്ങളും തയ്യാറായിരിക്കണമെന്ന് സൗദി തീവ്രവാദി ഒസാമ ബിന്‍ലാദന്റെ സംഘടനയായഅല്‍-കെയ്ദ ആഹ്വാനം ചെയ്തു.

എവിടെയൊക്കെ അമേരിക്കക്കാരും ജൂതന്മാരും ഉണ്ടോ അവരൊക്കെ വിശുദ്ധയുദ്ധത്തില്‍ ലക്ഷ്യമാക്കപ്പെടുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

അല്‍-കെയ്ദ ചീഫ് സൈനിക കമാന്റര്‍ നസീര്‍ അഹമ്മദ് മുജാഹിദ് ഇസ്ലാമബാദിലെ മാധ്യമങ്ങള്‍ക്കായി നല്‍കിയ ഫാക്സ് സന്ദേശത്തിലാണ് അഫ്ഗാനിസ്ഥാനെതിരായ യുദ്ധത്തില്‍ അമേരിക്കയെ താക്കീത് ചെയ്തത്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ വിജയം മുസ്ലീങ്ങളുടെതായിരിക്കുമെന്ന് പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

അതേ സമയം പാക്കിസ്ഥാനി മുസ്ലീങ്ങള്‍ അമേരിക്കന്‍ സൈന്യത്തിനെതിരെ യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് ആവശ്യപ്പെട്ട് ലാദന്‍ പുറപ്പെടുവിച്ച പ്രസ്താവന തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അല്‍-ജാസിറ ടിവി വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ്-ഫാക്സ് സംവിധാനങ്ങള്‍ ലഭ്യമല്ലെന്നിരിക്കെ അത്തരമൊരു പ്രസ്താവന ഫാക്സ് ചെയ്യാനിടയില്ലെന്ന് അല്‍-ജാസിറ ടിവിയുടെ റിപ്പോര്‍ട്ടര്‍ പറഞ്ഞു.

ഇതിനിടെ, പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തിയും സൈനിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് യുഎസ് പ്രതിരോധ നയതന്ത്രസംഘം രൂപരേഖ തയ്യാറാക്കി വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+