അഫ്ഗാനില്‍ ശക്തമായ പ്രതിപക്ഷ പോരാട്ടം
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രതിപക്ഷ സേന ശക്തമായ ആക്രമണം തുടങ്ങി. ചില ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി പ്രതിപക്ഷ വക്താവ് അവകാശപ്പെട്ടു.
അഫ്ഗാന്‍-ഉസ്ബെക്കിസ്ഥാന്‍, അഫ്ഗാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തികള്‍ക്കടുത്തുള്ള പ്രദേശങ്ങളിലാണ് പ്രതിപക്ഷം പോരാട്ടം ആരംഭിച്ചത്. പോരാട്ടം സപ്തംബര്‍ 24 തിങ്കളാഴ്ച രാത്രിയിലും ചൊവാഴ്ച രാവിലെയും തുടര്‍ന്നതായി പ്രതിപക്ഷ വക്താവ് പറഞ്ഞു.
സംഗ് ചരക് ജില്ലയിലെ ചില ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ ആസ്ഥാനത്തിലേക്ക് സൈന്യം നീങ്ങുന്നതായും വക്താവ് അവകാശപ്പെട്ടു.
അക്-കുപ്റുക് ജില്ലയിലെ ചില ഭാഗങ്ങളിലും പ്രതിപക്ഷം പോരാട്ടം നടത്തിവരികയാണ്. താലിബാന്‍ നേതാവായ അബ്ദുള്‍ സമദ് ഒരു സംഘം ആയുധധാരികളോടൊപ്പം പ്രതിപക്ഷത്തേക്ക് കൂറുമാറിയതായി വക്താവ് അവകാശപ്പെട്ടു.
അതേ സമയം പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങളോട് താലിബാന്‍ ഇതേ വരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications