താലിബാനുമായുള്ള ബന്ധം സൗദിയും വിച്ഛേദിച്ചു
റിയാദ്: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സപ്തംബര്‍ 25 ചൊവാഴ്ച സൗദി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.
അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന് താലിബാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. നേരത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സും താലിബാനുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ച രാജ്യമായി ഇനി പാകിസ്ഥാന്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.
അമേരിക്കയിലെ ആക്രമണത്തിന് കാരണക്കാരനെന്ന് കരുതുന്ന സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ലാദന് അഭയം നല്‍കുന്നത് കാരണമാണ് ഈ രാജ്യങ്ങള്‍ താലിബാനുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചത്.












Click it and Unblock the Notifications