ഭൂചലനം: ചെന്നൈ വിമാനത്താവളത്തില്‍ വിള്ളല്‍
ചെന്നൈ: സപ്തംബര്‍ 25 ചൊവാഴ്ച രാത്രിയുണ്ടായ ഭൂചലനം മൂലം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സി വേയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. എഞ്ചിനീയര്‍മാര്‍ സ്ഥലത്തെത്തി വിള്ളലുണ്ടായ സ്ഥലം പരിശോധിച്ച് ടാക്സി വേ തല്‍ക്കാലത്തേക്ക് അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ വിമാനസര്‍വീസുകളെ ഇത് ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭൂചലനം ഉണ്ടായ സമയത്ത് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിച്ചിരുന്ന മൂന്ന് വിമാനങ്ങളോട് ആകാശത്ത് തന്നെ തുടരാന്‍ ആവശ്യപ്പെട്ടതിനാല്‍ അപകടം ഒഴിവായി.
ഭൂചലനം കാരണം ഒരു മധ്യവയസ്കയായ സ്ത്രീയുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനം ഉണ്ടായപ്പോള്‍ ബഹുനിലക്കെട്ടിടങ്ങളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നൂറുകണക്കിനാളുകള്‍ തെരുവിലേക്ക് ചാടിയിറങ്ങുകയായിരുന്നു. താമസസ്ഥലത്തേക്ക് തിരിച്ചുപോകാന്‍ വിസമ്മതിച്ച ഇവര്‍ പിന്നീട് തുറസ്സായ സ്ഥലത്ത് ഉറങ്ങുകയായിരുന്നു.












Click it and Unblock the Notifications