സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വയം പിരിയല്‍ പദ്ധതി
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വയം പിരിയല്‍ പദ്ധതി (വൊളണ്ടറി റിട്ടയര്‍മെന്റ് സ്കീം) നടപ്പിലാക്കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ചെലവ് പരിഷ്കരണ കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്.
അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം ജീവനക്കാരെ കുറയ്കാനാണ് കമ്മിഷന്റെ നിര്‍ദ്ദേശം.
സ്വയം പിരിയാനുള്ള പദ്ധതിക്ക് കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായുള്ള സെക്രട്ടറിമാരുടെ കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. ചെലവ് പരിഷ്കരണ കമ്മിഷന്റെ ശുപാര്‍ശകളിന്മേലുള്ള വിയോജിപ്പുകള്‍ പരിഹരിക്കുന്നതിനാണ് സെക്രട്ടറിമാരുടെ കമ്മിറ്റി രൂപീകരിച്ചത്.
കമ്മിഷന്‍ നിര്‍ദേശങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് ഒരു മന്ത്രിതല സമിതി രൂപീകരിക്കുമെന്നാണ് കരുതുന്നത്. ചില വകുപ്പുകളുടെ ചില വിഭാഗങ്ങള്‍ അടയ്കുന്നതിനും നിര്‍ദേശമുണ്ട്.
36 വകുപ്പുകളിലെ ചെലവ് ചുരുക്കുന്നതിനെ കുറിച്ച് പഠനം നടത്തിയാണ് കമ്മിഷന്‍ ചെലവ് ചുരുക്കല്‍ നിര്‍ദേശങ്ങളടങ്ങിയ 10 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത്സിഹ്ന പറഞ്ഞു.
ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ദീര്‍ഘകാലം കൊണ്ട് മാത്രമേ ഫലമുണ്ടാവുകയുള്ളൂവെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ എം.ഗീതാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications