ബസ് കടത്തിണ്ണയില്‍ പാഞ്ഞുകയറി; ഒരാള്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ നിയന്ത്രണം വിട്ട് ബസ് കടത്തിണ്ണയിലേക്ക് പാഞ്ഞുകയറിയതിനെ തുടര്‍ന്ന് വൃദ്ധന്‍ മരിച്ചു.
സപ്തംബര്‍ 26 വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് സംഭവം. വെള്ളറട ബസ് സ്റാന്‍ഡില്‍ നിന്നും തമ്പാനൂരിലേക്ക് പോവുകയായിരുന്ന ബസാണ് കടത്തിണ്ണയിലേക്ക് പാഞ്ഞുകയറിയത്. കടയ്ക്ക് മുന്നില്‍ കിടന്നുറങ്ങുകയായിരുന്നു വൃദ്ധന്‍.
കടത്തിണ്ണയ്ക്ക് മുന്നില്‍ നിന്നിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് പാഞ്ഞുവരുന്നത് കണ്ട് കൂട്ടം കൂടി നിന്നവര്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.












Click it and Unblock the Notifications