മലബാര്‍ ദേവസ്വം ബോര്‍ഡ്: പുതിയ നിയമം കൊണ്ടുവരും
കൊച്ചി: ഏകീകരിച്ച മലബാര്‍ ദേവസ്വം ബോര്‍ഡിനെ കുറിച്ചുള്ള പ്രാബല്യത്തിലില്ലാത്ത ഓര്‍ഡിനന്‍സിന് പകരം പുതിയ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി.
ജസ്റിസുമാരായ വി.പി.മോഹന്‍ കുമാര്‍, കെ.കെ.ദിനേശന്‍ ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ.ലളിതാംബിക ഉറപ്പ് നല്‍കിയത്.
മലബാര്‍ ദേവസ്വം ബോര്‍ഡ് സ്റാഫ് യൂണിയന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിന്മേല്‍ നേരത്തെ സംസ്ഥാന ചീഫ് സെക്രട്ടറിയോടും അഡീഷണല്‍ ചീഫ് സെക്രട്ടറിയോടും സപ്തംബര്‍ 26 ബുധനാഴ്ച ഹൈക്കോടതിയില്‍ ഹാജരാകാന്‍ സപ്തംബര്‍ 19ന് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗം നടക്കുന്നതിനാല്‍ മറ്റൊരു ദിവസം കോടതിയില്‍ ഹാജരാകാന്‍ ചീഫ് സെക്രട്ടറിക്ക് അനുമതി നല്‍കണമെന്ന് ലളിതാംബിക ആവശ്യപ്പെട്ടു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒക്ടോബര്‍ നാലിന് ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.












Click it and Unblock the Notifications