Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളപ്പൊക്ക നിവാരണ പദ്ധതി തയ്യാറാക്കും

തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്തിനും പെട്ടെന്ന് വെള്ളപ്പൊക്കം വരുന്ന സ്ഥലങ്ങള്‍ക്കും വേണ്ടി ഒരു വെള്ളപ്പൊക്ക നിവാരണ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന മന്ത്രിസഭ ജലസേചന മന്ത്രി ടി.എം. ജേക്കബിനെ ചുമതലപ്പെടുത്തി.

അടുത്തയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പദ്ധതി അവതരിപ്പിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സപ്തംബര്‍ 26 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. തിരുവനന്തപുരം ജില്ലയെ ഇപ്പോള്‍ ബാധിച്ച വെളളപ്പൊക്കത്തെത്തുടര്‍ന്നാണ് മന്ത്രിസഭ ഈ തീരുമാനമെടുത്തത്.

കൂടാതെ തിരുവനന്തപുരത്തിന്റെ വികസനത്തിനായി സമഗ്രപദ്ധതി തയ്യാറാക്കാന്‍ ആറംഗ മന്ത്രിസഭാ ഉപസമിതിയെയും തീരുമാനിച്ചിട്ടുണ്ട്. ധനം, ഊര്‍ജം, പൊതുമരാമത്ത്, സഹകരണം, സാംസ്കാരികം, വാര്‍ത്താവിനമയം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരാണ് ഉപസമിതിയില്‍ ഉണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+