സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: സംസ്ഥാനത്തെ ഗതാഗത സര്‍വീസ് പൊതു ഉപയോഗ സര്‍വീസ് ആയി പ്രഖ്യാപിക്കുന്നതും സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.
മനുഷ്യാവകാശ സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയിന്മേലാണ് ചീഫ് ജസ്റിസ് ബി.എന്‍.ശ്രീകൃഷ്ണയും ജസ്റിസ് എം.രാമചന്ദ്രന്‍ നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
സംസ്ഥാനത്തെ ഗതാഗത സര്‍വീസ് പൊതു ഉപയോഗ സര്‍വീസ് ആയി പ്രഖ്യാപിക്കണമെന്നും ഇത് വ്യവസായ തര്‍ക്ക നിയമത്തിലെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഇടയ്ക്കിടെയുണ്ടാകുന്ന ബസ് സമരങ്ങള്‍ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications