Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലുണ്ടിപ്പാലം ഇന്ന് തുറക്കുന്നു

ഫറോക്ക്: മൂന്നു മാസം മുമ്പ് അപകടം നടന്നതിനു ശേഷം പുതുക്കിപ്പണിത കടലുണ്ടിപ്പാലം സപ്തംബര്‍ 26 ബുധനാഴ്ച തുറക്കും. കഴിഞ്ഞ ജൂണ്‍ 22-ന് കടലുണ്ടിപ്പാലം തകര്‍ന്ന് ചെന്നൈ മെയില്‍ പുഴയില്‍ വീണതിനെത്തുടര്‍ന്ന് 52 പേരാണ് മരിച്ചത്. അതിനു ശേഷം ഈ വഴിയുള്ള തീവണ്ടി ഗതാഗതം നിലച്ചിരിക്കുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം 4.30ന് നടക്കുന്ന ലളിതമായ ചടങ്ങില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി അനുസ്മരണചടങ്ങും മൗനപ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നുണ്ട്. ഫറോക്കില്‍ നിര്‍മ്മിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കുന്നുണ്ട്.

കടലുണ്ടിയില്‍ നിന്ന് വൈകീട്ട് അഞ്ചുമണിക്ക് ഫറോക്കിലേക്ക് പോകുന്ന വണ്ടിയാണ് പാലത്തിലൂടെ ആദ്യം കടന്നുപോവുക. മറ്റു യാത്രാവണ്ടികള്‍ വ്യാഴാഴ്ച മുതല്‍ ഓടിത്തുടങ്ങും.

പുതുതായി നിര്‍മ്മിച്ച തൂണുകളുടെ ബലത്തിലാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനു മുമ്പായി ബുധനാഴ്ച രാവിലെ ട്രയല്‍ റണ്‍ നടക്കും. ചൊവാഴ്ച് ചീഫ് ട്രാക്ക് എഞ്ചിനീയര്‍ സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ ഘടിപ്പിച്ച ചെറിയ ട്രോളി പാലത്തിലൂടെ ഓടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+