കടലുണ്ടി പാലം തുറന്നുകൊടുത്തു
കോഴിക്കോട്: കടലുണ്ടിപാലത്തിലൂടെ മൂന്ന് മാസത്തിനു ശേഷം തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു. സപ്തംബര്‍ 26 ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ പുതുക്കിപണിത പാലം ഗതാഗതത്തിനായി ഔദ്യോഗികമായി തുറന്നുകൊടുത്തു.
പാലത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനത്തിനു ശേഷം ഫറൂക്കിലേക്കുള്ള ആദ്യതീവണ്ടിയില്‍ രാജഗോപാല്‍ യാത്ര ചെയ്തു. റെയില്‍വെ ഡിആര്‍എം അമര്‍നാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പാലത്തിന്റെ സുരക്ഷയില്‍ റെയില്‍വെക്ക് തൃപ്തിയുണ്ടെന്ന് രാജഗോപാല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സുരക്ഷയ്ക്കായി വകയിരുത്തുന്ന തുക വികസനത്തിനും മറ്റുമായി ചെലവഴിക്കുന്നതു കൊണ്ടാണ് കടലുണ്ടിയില്‍ സംഭവിച്ചതു പോലുള്ള അപകടങ്ങള്‍ ഉണ്ടാവുന്നത്.
പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം ഘട്ടംഘട്ടമായായിരിക്കും പുനരാരംഭിക്കുകയെന്ന് രാജഗോപാല്‍ പറഞ്ഞു. വ്യാഴാഴ്ച മുതല്‍ വണ്ടികള്‍ ഓടിത്തുടങ്ങും.
ഫറൂക്കില്‍ പണിത പുതിയ പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.












Click it and Unblock the Notifications