72 സ്വാശ്രയ എഞ്ചി.കോളജുകള്‍ക്ക് എന്‍ഒസി
തിരുവനന്തപുരം: സ്വാശ്രയമേഖലയില്‍ 72 എഞ്ചിനീയറിംഗ് കോളജുകള്‍ക്കും 90 ഫാര്‍മസി കോളജുകള്‍ക്കും 68 എംസിഎ കോഴ്സുകള്‍ക്കും 45 എംബിഎ കോഴ്സുകള്‍ക്കും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സപ്തംബര്‍ 26 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ ഏജന്‍സികളായ മാനവിക വിഭവ ശേഷി ഇന്‍സ്റിറ്റ്യൂട്ടിനും (ഐഎച്ച്ആര്‍ഡിഇ) ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്ററിനും (എല്‍ബിഎസ്) സഹകരണ അക്കാദമിക്കും ഒമ്പത് എഞ്ചിനീയറിംഗ് കോളജുകളും രണ്ട് എംബിഎ കോഴ്സുകളും രണ്ട് കോഴ്സുകളും തുടങ്ങുന്നതിന് എന്‍ഒസി നല്‍കും.
ആറ്റിങ്ങല്‍, കൊട്ടാരക്കര, ചേര്‍ത്തല, പാല, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ എഞ്ചിനീയറിംഗ് കോളജുകള്‍ സ്ഥാപിക്കുന്നതിനാണ് ഐഎച്ച്ആര്‍ഡിഇ അപേക്ഷ നല്‍കിയത്. എല്‍ബിഎസ് മലപ്പുറത്തും സഹകരണ അക്കാദമി തിരുവവന്തപുരം, കായംകുളം, ആറന്മുള എന്നീ സ്ഥലങ്ങളിലും എഞ്ചിനീയറിംഗ് കോളജുകള്‍ സ്ഥാപിക്കുന്നതിനാണ് അപേക്ഷ നല്‍കിയത്.
ഓരോ അപേക്ഷകനില്‍ നിന്നും 25,000 രൂപ വീതം അപേക്ഷാ ഫീസായി വാങ്ങിയിരുന്നുവെന്ന് ആന്റണി അറിയിച്ചു. അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുന്നതിനായി ബന്ധപ്പെട്ട അഖിലേന്ത്യാ കൗണ്‍സിലുകള്‍ക്ക് ഈ അപേക്ഷകള്‍ അയക്കും.












Click it and Unblock the Notifications