സമാധാന കപ്പല്‍ കൊച്ചിയിലെത്തി
കൊച്ചി: ലോകത്തെ വിവിധ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്നുള്ള അറൂന്നൂറോളം യാത്രക്കാരുമായി സമാധാന കപ്പല്‍ കൊച്ചി തുറമുഖത്തെത്തി.
ഇസ്രയേല്‍, പാലസ്തീന്‍, മാസിഡോണിയ, കൊറിയ, ബോസ്നിയ, ലിബിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യുഎസ്, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും കപ്പലിലുണ്ട്. സപ്തംബര്‍ 25 ചൊവാഴ്ചയാണ് സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശവുമായി കപ്പല്‍ കൊച്ചി തുറമുഖത്തെത്തിയത്.
യുനെസ്കോയുടെ സാംസ്കാരിക-സമാധാന പരിപാചിയുടെ ഭാഗമായാണ് കപ്പല്‍ വിവിധ രാജ്യങ്ങളിലൂടെ യാത്ര നടത്തുന്നത്. സപ്തംബര്‍ ഒമ്പതിന് ജപ്പാനില്‍ വെച്ചാണ് കപ്പല്‍ യാത്ര ആരംഭിച്ചത്.
കൊച്ചിയിലെത്തിയ സന്ദര്‍ശകര്‍ക്കായി കഥകളി, കളരിപയറ്റ്, മോഹിനിയാട്ടം തുടങ്ങിയ കലാ-സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കും.












Click it and Unblock the Notifications