വിഴിഞ്ഞം തുറമുഖത്തിന് തടസങ്ങളേറെ
തിരുവനന്തപുരം: ഉടന്‍ പണി തുടങ്ങാനുദ്ദേശിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പണിക്ക് നിരവധി തടസങ്ങളുണ്ടാവാന്‍ സാധ്യത.
തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖം ലോബി വിഴിഞ്ഞത്തിന്റെ വികസനം തടയാന്‍ ശ്രമിച്ചുതുടങ്ങിയതായി അറിയുന്നു. ഇതിന് പുറമെയാണ് തദ്ദേശവാസികള്‍ കുടിയൊഴിപ്പിക്കല്‍ ഭയന്ന് നടത്തുന്ന എതിര്‍പ്പുകള്‍. തുറമുഖത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനമുള്ള ക്രൈസ്തവ സഭകളും തുറമുഖത്തെ എതിര്‍ക്കുന്നു.
എന്നാല്‍ തങ്ങള്‍ എതിര്‍ക്കുന്നത് തുറമുഖത്തെയല്ല മറിച്ച് കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കിടപ്പാടം നല്‍കണമെന്ന ന്യായമായ ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് പ്രദേശത്തെ ഇടവക അധികാരികള്‍ പറയുന്നു. സപ്തംബര്‍ 27 വ്യാഴാഴ്ച തുറമുഖ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എം. വി. രാഘവന്‍ സ്ഥലവാസികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
2500 കോടി രൂപ മുതല്‍മുടക്കി ബിഒ ടി (നിര്‍മ്മിച്ച് നടത്തി കൈമാറുക) അടിസ്ഥാനത്തിലാണ് തുറമുഖം വികസിപ്പിക്കുന്നത്. വിഴിഞ്ഞത്തു നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അടിമലത്തുറയാണ് പദ്ധതി പ്രദേശം. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമി അയ്യരായിരുന്നു ആദ്യമായി വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ശ്രമിച്ചത്.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ തൂത്തുക്കുടിയിലേക്ക് കപ്പലുകള്‍ എത്തുന്നത് കുറയും എന്ന ഭയമാണ് തൂത്തുക്കുടി ലോബിയെ വിഴിഞ്ഞം പദ്ധതി എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. മലേഷ്യ, ചൈന, അമേരിക്ക, റഷ്യ എന്നിവടങ്ങളില്‍ നിന്നുള്ള ധാരാളം ചരക്കുകപ്പലുകള്‍ ഇപ്പോള്‍ തൂത്തുക്കുടിയിലെത്തുന്നുണ്ട്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനനിരതമാവുന്നതോടെ വിദേശ കപ്പലുകള്‍ വിഴിഞ്ഞത്ത് ശ്രദ്ധ കേന്ദ്രീകരിച്ചേക്കും.












Click it and Unblock the Notifications