പൊതുമരാമത്ത് വകുപ്പില്‍ സ്വകാര്യപങ്കാളിത്തം
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 10ല്‍ കുറയാതെയുള്ള റസ്റ് ഹൗസുകള്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുമെന്ന് സപ്തംബര്‍ 26 വ്യാഴാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. റസ്റ് ഹൗസുകള്‍ ഏതൊക്കെയാണെന്ന് വകുപ്പ് തീരുമാനിക്കും.
റോഡുകളുടെ വികസനത്തിലും സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. റോഡ് ഫണ്ടില്‍ ഐഡിഎഫ്സി, ഐഎല്‍എഫ്സി എന്നിവയുടെ ഓഹരി പങ്കാളിത്തം കൂട്ടും. ടാറിന്റെ ദൗര്‍ലഭ്യം കണക്കിലെടുത്ത് ടാര്‍ സ്വന്തമായി വാങ്ങാന്‍ പൊതുമരാമത്ത് വകുപ്പിന് അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏപ്രില്‍ മാസത്തില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപ സമ്മേളനം (ഗ്ലോബല്‍ ഇന്‍വസ്റ്മെന്റ് മീറ്റ്) സംഘടിപ്പിക്കുമെന്നും ആന്റണി പറഞ്ഞു.അടുത്ത അഞ്ച് മാസം കൊണ്ട് സംസ്ഥാനത്ത് 50, 000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഒക്ടോബര്‍ കഴിഞ്ഞാല്‍ വികസനത്തിന്റെ കാലമാണ് വരുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാരിന്റെ മുഖഛായ തന്നെ മാറാന്‍ പോവുകയാണ്- ആന്റണി പറഞ്ഞു.












Click it and Unblock the Notifications