കണ്ണൂരില്‍ വ്യാപകമായ റെയ്ഡ്
കണ്ണൂര്‍: ജില്ലയിലെ തലേശരി, കൂത്തുപറമ്പ്, പാനൂര്‍ പൊലീസ് സ്റേഷനുകളുടെ പരിധിയില്‍ വരുന്ന ചില സ്ഥലങ്ങളില്‍ സപ്തംബര്‍ 25 ചൊവാഴ്ച മുതല്‍ പൊലീസ് ആയുധങ്ങള്‍ കണ്ടെടുക്കാനായി ശക്തമായി തിരച്ചില്‍ നടത്തി.
ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന ചില കേന്ദ്രങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. റെയ്ഡ് തുടരുകയാണ്.
കൂത്തുപറമ്പിനടുത്തുള്ള തൊക്കിലങ്ങാടിയില്‍ ആള്‍വാസമില്ലാത്ത ഒരു സ്ഥലത്ത് നിന്ന് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെടുത്തുവെന്ന് എസ് പി മനോജ് അബ്രഹാം അറിയിച്ചു.
എന്തെങ്കിലും പ്രത്യേക വിവരം ലഭിച്ചതിനെ തുടര്‍ന്നാണോ റെയ്ഡ് നടത്തിയതെന്ന് ചോദ്യത്തിന് മറുപടിയായി അക്രമം പലപ്പോഴും പൊട്ടിപ്പുറപ്പെടുന്ന ജില്ലയില്‍ സാധാരണ നടക്കുന്ന തിരച്ചിലിന്റെ ഭാഗമാണ് ഇതെന്ന് മനോജ് എബ്രഹാം പറഞ്ഞു.












Click it and Unblock the Notifications