കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവഗിരി: വോട്ടര്‍പട്ടിക സര്‍ക്കാര്‍ അംഗീകരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ് തിരഞ്ഞെടുപ്പിനായി ശിവഗിരി മഠം ഉപദേശക സമിതി തയ്യാറാക്കിയ വോട്ടര്‍പട്ടിക സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.

സപ്തംബര്‍ 26 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി എ.കെ.ആന്റണിയാണ് ഇക്കാര്യം വാര്‍ത്താ ലേഖകരെ അറിയിച്ചത്. വരണാധികാരികളെ നിശ്ചയിക്കാനും മറ്റുമുള്ള അവകാശം ശിവഗിരി ഭരണസമിതിക്കായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

41 പേരാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വോട്ടര്‍പട്ടികയ്ക്ക് അംഗീകാരം നല്‍കിയതോടെ ട്രസ്റ് തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയതായി ആന്റണി പറഞ്ഞു.

ഹൈക്കോടതി നിര്‍ദേശ പ്രകാരം ആഗസ്ത് 22നാണ് ഉപദേശക സമിതി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ വേണ്ട നടപടിയെടുക്കുന്നതിന് ജലസേചന മന്ത്രി ടി. എം. ജേക്കബിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. ദില്ലിയിലെ കേരളാ ഹൗസില്‍ നോര്‍ക്കയുടെ സെല്‍ തുടങ്ങുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ പിരിച്ചുവിട്ടത് സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം നിയമത്തിന്റെ വഴിയില്‍ നീങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയില്‍ എടുക്കുന്നത് സംബന്ധിച്ച് ഒരു വിവാദത്തിനും താനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗണേശ്കുമാര്‍ കാര്യപ്രാപ്തിയുള്ള മന്ത്രിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X