Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു

തിരുവനന്തപുരം: യുഎസില്‍ നടന്ന തീവ്രവാദി ആക്രണത്തിന് ശേഷം കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ കുറവ് വന്നതായി വിനോദഞ്ചാരമന്ത്രി കെ.വി.തോമസ് അറിയിച്ചു.

യുഎസ് സംഭവത്തിന് ശേഷം വിനോദസഞ്ചാര സംഘങ്ങള്‍ യാത്ര റദ്ദാക്കിക്കൊണ്ടുള്ള ഒട്ടേറെ അറിയിപ്പുണ്ടായി. വിനോദസഞ്ചാര മേഖലയ്ക്കുണ്ടായ ഈ തിരിച്ചടിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രധാന വിനോദസഞ്ചാര ഓപ്പറേറ്റര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ജപ്പാനില്‍ നിന്നും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. സപ്തംബര്‍ 27ന് നടക്കുന്ന വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വിനോദസഞ്ചാരത്തിന്റെ ഭാവിസാധ്യതകളെ കുറിച്ച് സെമിനാര്‍ നടത്തും. മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+