അഫ്ഗാനില്‍ അമേരിക്കന്‍ വിരുദ്ധവികാരം രൂക്ഷം
കാബൂള്‍: തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന പേരില്‍ ആക്രമണം ഭയന്നുകഴിയുന്ന അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ വിരുദ്ധ വികാരം ശക്തമാകുന്നു. അമേരിക്ക ഉപേക്ഷിച്ച എംബസി കോമ്പൗണ്ടിലേക്ക് സപ്തംബര്‍ 26 ബുധനാഴ്ച ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ ഇരച്ചുകയറി ഒട്ടേറെ കേടുപാടുകള്‍ വരുത്തി.
1988 മുതല്‍ അമേരിക്ക ഉപേക്ഷിച്ച ഈ കെട്ടിടത്തിലെ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. ചിലര്‍ കെട്ടിടത്തിനു നേരെ കല്ലെറിഞ്ഞു. മറ്റു ചിലരാകട്ടെ മുന്‍വശത്തെ വാതിലിനു മുകളില്‍ കയറി പൂട്ടുകളെല്ലാം തല്ലിത്തകര്‍ത്തു. പിന്നീട് സംഭവസ്ഥലത്തെത്തിയ താലിബാന്‍ സൈനികര്‍ പ്രതിഷേധപ്രകടനക്കാരെ വിരട്ടിയോടിച്ചു.
എംബസി കെട്ടിടം പിടിച്ചെടുക്കുന്നതിനു മുമ്പ് അവര്‍ കാബൂള്‍ തെരുവില്‍ വന്‍ പ്രകടനം നടത്തി. ഒസാമയെ അനുകൂലിച്ചും അമേരിക്കക്കെതിരായുമുള്ള മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ മുഴങ്ങിക്കേട്ടു. അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന്റെ കോലവും പ്രകടനക്കാര്‍ കത്തിച്ചു.
ഞങ്ങള്‍ കാബൂള്‍ നിവാസികളാണ്. അമേരിക്കക്കെതിരായ വിശുദ്ധയുദ്ധത്തിന് (ജിഹാദ്) ഞങ്ങളെല്ലാം ഒരുക്കമാണ് - പ്രകടനക്കാര്‍ ആക്രോശിച്ചു. അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തിനു ശേഷം ആദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇത്രയും ജനങ്ങള്‍ അമേരിക്കക്കെതിരെ രംഗത്തുവരുന്നത്.
അതിനിടെ അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യകളായ സാമന്‍ഗനിലും ബല്‍ഖിലും താലിബാനും പ്രതിപക്ഷ സേനയും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications