ട്രേഡ് സെന്ററില്‍ നിന്ന് 25,000 പേരെ രക്ഷപ്പെടുത്തി
അല്‍ കെയ്ദ: ബിന്‍ലാദന്റെ താവളം
ന്യൂയോര്‍ക്ക്: സപ്തംബര്‍ 11 ചൊവാഴ്ച തീവ്രവാദികള്‍ തകര്‍ത്ത വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്ന് ചുരുങ്ങിയത് 25,000 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി ന്യൂയോര്‍ക്ക് മേയര്‍ റൂഡി ഗ്വലിയാനി വ്യക്തമാക്കി.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. ചരിത്രത്തില്‍ സ്ഥാനം പിടിച്ച രക്ഷാപ്രവര്‍ത്തനത്തിന് മേയര്‍ രക്ഷാപ്രവര്‍ത്തകരോട് നന്ദി പറഞ്ഞു. തങ്ങളുടെ ജീവന്‍ വകവെക്കാതെ അവര്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് കുതിച്ചില്ലായിരുന്നുവെങ്കില്‍ ഇത്രയും പേരെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കെട്ടിടം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് 300ഓളം രക്ഷാപ്രവര്‍ത്തകര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ട്രേഡ് സെന്ററില്‍ നിന്ന് ഇതുവരെ 287 പേരുടെ മൃതദേഹം കിട്ടിയിട്ടുണ്ട്. 6,347 പേരെ കാണാതായി. തകര്‍ന്നുവീണ ഇരട്ടക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ചു പേരെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത് - ഗ്വിലിയാനി വ്യക്തമാക്കി.












Click it and Unblock the Notifications