കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണപദ്ധതിയെ കുറിച്ച് ധാരണയായി

  • By Super
Google Oneindia Malayalam News

ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനെതിരെ നടത്തേണ്ട ആക്രമണത്തെ കുറിച്ച് പാക്കിസ്ഥാന്‍,യുഎസ് പ്രതിരോധ-ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ധാരണയിലെത്തി. ഇരുവിഭാഗവും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ആക്രണത്തിന്റെ രൂപരേഖ തയ്യാറാക്കി.

അഫ്ഗാനെതിരായ യുദ്ധത്തില്‍ കരസേനയെ കൂടുതലായി ഉപയോഗിക്കേണ്ടതില്ലെന്നാണ് ഇരുസംഘവും നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചത്.

അതേ സമയം ചില കാര്യങ്ങളെ കുറിച്ച് ഇരുവിഭാഗവും അഭിപ്രായഏകീകരണത്തിലെത്തിയിട്ടില്ല. അഫ്ഗാന്റെ വടക്കു ഭാഗത്ത് പോരാട്ടം നടത്തുന്ന പ്രതിപക്ഷ ഗറില്ലകളെ തുണക്കണോ എന്നതിനെ കുറിച്ചും അഫ്ഗാനെതിരായ ആക്രമണത്തിന് യുഎന്നിന്റെ അംഗീകാരം വേണമോ എന്നതിനെ കുറിച്ചുമാണ് ഇരുവിഭാഗവും തമ്മില്‍ വിയോജിപ്പുള്ളത്.

വിയോജിപ്പുകളുള്ള മറ്റ് ചില വിഷയങ്ങളെ കുറിച്ച് യുഎസ് സംഘവും പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തി.

അതേ സമയം തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് 27 സംഘടനകളുടെ അക്കൗണ്ടുകള്‍ സ്റേറ്റ് ബാങ്ക് ഒഫ് പാക്കിസ്ഥാന്‍ മരവിപ്പിച്ചു. അല്‍-റഷിദ് ട്രസ്റ്, ഹര്‍ക്കത്ത്-ഉള്‍-മുജാഹിദീന്‍ എന്നീ സംഘടനകളും ഇവയില്‍ പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X