Get Updates
Get notified of breaking news, exclusive insights, and must-see stories!

പടക്കം പൊട്ടിക്കുന്നതിന് സുപ്രിം കോടതി വിലക്ക്

ദില്ലി: വൈകുന്നേരം ആറിനും പത്തിനുമിടയില്‍ പടക്കം പൊട്ടിക്കരുതെന്നും പടക്കം പൊട്ടിച്ചുണ്ടാകുന്ന ശബ്ദം 125 ഡെസിബലില്‍ കൂടരുതെന്നും സുപ്രിം കോടതി നിര്‍ദേശം. ഇതുസംബന്ധിച്ച് 1995 ഒക്ടോബര്‍ അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റിസ് ആനന്ദ്, ജസ്റിസ് ആര്‍.സി.ലഹോതി, ജസ്റിസ് അശോക് ബാന്‍ എന്നിവരങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും നിര്‍ദേശം നടപ്പിലാക്കാന്‍ കര്‍ശനമായി ശ്രദ്ധിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.

റേഡിയോവിലൂടെയും ടെലിവിഷനിലൂടെയും ഈ നിര്‍ദേശങ്ങള്‍ക്ക് പരമാവധി പ്രചാരം കൊടുക്കാന്‍ വിവര വിനിമയ വകുപ്പിന് ബെഞ്ച് നിര്‍ദേശം നല്‍കി.

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്കൂളുകളിലെ മാനേജുമെന്റും പടക്കം പൊട്ടിക്കുന്നതു കൊണ്ടുണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ചും അന്തരീക്ഷമലിനീകരണത്തെ കുറിച്ചും വിദ്യാര്‍ഥികളില്‍ ബോധവത്കരണമുണ്ടാക്കണമെന്നും വിധിയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+