സിമിക്ക് ഒസാമയുമായി ബന്ധമുണ്ടെന്ന്
ദില്ലി: സ്റുഡന്റ്സ് ഇസ്ലാമിക മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യ്ക്ക് സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ സിമിയെ നിരോധിച്ചേക്കും.
സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്റലിജന്‍സ് സിമിയെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. യഥാര്‍ത്ഥ മുജാഹിദിന്റെ ഉദാത്തമായ ഉദാഹരണമാണ് ഒസാമയെന്ന് സിമി കരുതുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹാമാസിന്റെ സ്ഥാപകന്‍ ഷെയ്ഖ് മൊഹമ്മദ് യാസീനെ സിമി അനുകൂലിക്കുന്നതും ഇന്റലിജന്‍സ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സിമി സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ യാസീന്‍ പലപ്പോഴും അതിഥിയായി പങ്കെടുക്കാറുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചിയ മസൂദ് അസ്ഹറും സിമിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടത്രെ. ഇന്ത്യയും അമേരിക്കയും ഒരുപോലെ തീവ്രവാദ സംഘടനയായി മുദ്ര കുത്തിയിട്ടുള്ള ജൈഷ്-ഇ-മൊഹമ്മദിന്റെ സ്ഥാപകനാണ് അസ്ഹര്‍.












Click it and Unblock the Notifications