കേന്ദ്രസര്‍ക്കാര്‍ സിമിയെ നിരോധിച്ചു
ദില്ലി: സ്റുഡന്റസ് ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ (സിമി) യെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.
1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
സിമിയ്ക്ക് പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. സിമിക്ക് സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദനുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
സിമി നടത്തിയതെന്ന് ആരോപിക്കപ്പെട്ട അക്രമസംഭവങ്ങളെ തുടര്‍ന്ന് മഹാരാഷ്ര്ട, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ സംഘടന നിരോധിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന പ്രസ്താവനകള്‍ ചില സിമി നേതാക്കള്‍ പുറപ്പെടുവിച്ചെന്നും ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications