കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം, ഐടി മന്ത്രാലയങ്ങള്‍ ലയിപ്പിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ടെലികോം, വിവരസാങ്കേതിക വിദ്യ (ഐടി) മന്ത്രാലയങ്ങള്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇരുസാങ്കേതികവിദ്യകളും തമ്മിലുള്ളസംയോജനത്തിന് (കണ്‍വര്‍ജന്‍സ്) ആക്കം കൂട്ടാനാണ് ഈ തീരുമാനം.

കണ്‍വര്‍ജന്‍സ് ബില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇന്റര്‍നെറ്റ്, പ്രക്ഷേപണം, ടെലികമ്യൂണിക്കേഷന്‍ എന്നിവയുടെ കാര്യങ്ങള്‍ നോക്കിനടത്താന്‍ പുതിയ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മന്ത്രാലയം രൂപീകരിക്കുമെന്ന് ഐടി-വാര്‍ത്താവിതരണ മന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു. ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക തകര്‍ച്ച കാരണം രാജ്യത്തെ ടെലികോം മേഖലയില്‍ ഉണ്ടായിട്ടുള്ള തളര്‍ച്ച മൂന്നോ നാലോ മാസത്തിനുള്ളില്‍ ഇല്ലാതാകുമെന്ന് മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X