അനിശ്ചിതകാലം ബസ് സമരം മാറ്റിവച്ചു
പാലക്കാട്: സ്വകാര്യ ബസ്സുടമകള്‍ ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിത കാലം ബസ് സമരം മാറ്റിവച്ചു.
ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.സി. രാമചന്ദ്രനും ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥനും അറിയിച്ചതാണ് ഇക്കാര്യം.
50 ശതമാനം നികുതി വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബസ്സുടമകള്‍ സമരം നടത്താനിരുന്നത്. ഇതിന്റെ മുന്നോടിയായി സപ്തംബര്‍ 25 ചൊവാഴ്ച ബസ്സുടമകള്‍ സംസ്ഥാനമൊട്ടാകെ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.












Click it and Unblock the Notifications