കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനം സെക്രട്ടറിയുടെ നോട്ടീസ് പ്രകാരം നടപടിയില്ല

  • By Staff
Google Oneindia Malayalam News

കൊച്ചി: പാരിസ്ഥിതികമായി ദുര്‍ബലമായി 23,000 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ കൈവശം നിലനിര്‍ത്തുമെന്ന ജൂലായ് 12ന് പുറപ്പെടുവിച്ച വനം സെക്രട്ടറിയുടെ നോട്ടീസ് അനുസരിച്ച് നടപടി സ്വീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

പാരിസ്ഥിതികമായി ദുര്‍ബലമായ ഭൂമി സര്‍ക്കാരിന്റെ കൈവശത്തില്‍ കൊണ്ടുവരുമെന്ന് കാണിച്ച് മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് ജൂലായ് 16ന് പ്രാബല്യം നഷ്ടപ്പെട്ടതോടെയാണ് വനം സെക്രട്ടറി നോട്ടീസിറക്കിയത്. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലില്ലാതായെങ്കിലും സര്‍ക്കാരിന്റെ കൈവശത്തില്‍ വന്ന ഭൂമി അങ്ങനെ തന്നെ തുടരുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്.

സെക്രട്ടറിയുടെ നോട്ടീസിനെ ചോദ്യം ചെയ്തുകൊണ്ട് ട്രാന്‍സ് ഏഷ്യന്‍ ഷിപ്പിംഗ് സര്‍വീസ് കമ്പനി സമര്‍പ്പിച്ച ഹര്‍ജി മേല്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ചീഫ് ജസ്റിസ് ബി.എന്‍.ശ്രീകൃഷ്ണ, ജസ്റിസ് എം.രാമചന്ദ്രന്‍നായര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍സ് പ്രകാരം ട്രാന്‍സ് ഏഷ്യന്‍ ഷിപ്പിംഗ് സര്‍വീസിന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X