നാദാപുരം: ജനാധിപത്യ വേദി റിപ്പോര്‍ട്ട് നല്‍കി
കൊച്ചി: നാദാപുരത്തെ അക്രമസംഭവങ്ങളെ കുറിച്ച് ജനാധിപത്യ-സാമുദായിക സൗഹാര്‍ദ വേദി നടത്തിയ അന്വേഷണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് വേദി ചെയര്‍മാന്‍ ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് നല്‍കി.
അക്രമം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. വേദി നിയോഗിച്ച കമ്മിഷനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അക്രമസംഭവങ്ങള്‍ തടയുന്നതിനായി നാദാപുരത്തും വളയത്തും പൊലീസ് സ്റേഷനുകള്‍ സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. സ്വത്ത് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. മൂന്ന് മാസത്തിനുള്ളില്‍ നല്‍കേണ്ട നഷ്ടപരിഹാരം കണക്കാക്കാനായി ഒരു റിട്ടയേഡ് ജഡ്ജിയെ സര്‍ക്കാര്‍ നിയോഗിക്കണം.
രാഷ്ട്രീയനേതാക്കള്‍ അക്രമസംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ് നാദാപുരത്ത് കണ്ടത്. തൊഴിലില്ലായ്യും യുവാക്കളെ അക്രമത്തിലേക്ക് വലിച്ചിഴക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
മുന്‍ ചീഫ് ജസ്റിസ് കെ.ഭാസ്കരന്‍, റിട്ടയേഡ് ജഡ്ജി കെ.ജോണ്‍ മാത്യു, മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ മൂര്‍ക്കോത്ത് രാമുണ്ണി എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. റിപ്പോര്‍ട്ട് പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications