പഴയ വ്യവസ്ഥ അനുസരിച്ച് സഹായം നല്‍കണം
തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിനുള്ള പഴയ വ്യവസ്ഥകളും മാര്‍ഗരേഖകളും അനുസരിച്ച് സംസ്ഥാനത്തിന് സഹായം അനുവദിക്കണമെന്ന് റവന്യു മന്ത്രി കെ.എം.മാണി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വ്യവസ്ഥകളില്‍ ഏര്‍പ്പെടുത്തിയ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് പഴയ വ്യവസ്ഥകള്‍ പ്രകാരം കേരളത്തിന് സഹായം നല്‍കണം. പുതിയ വ്യവസ്ഥകള്‍ പ്രകാരം ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ കര്‍ശനനിയന്ത്രണമുണ്ടെന്ന് മാണി പറഞ്ഞു. സപ്തംബര്‍ 27 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ സഹായത്തെ കുറിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തിയതിന് ശേഷം തിരിച്ചെത്തിയ മാണി പഴയ വ്യവസ്ഥകള്‍ പ്രകാരം 552 കോടിയുടെ സഹായം കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു.
പുനരധിവാസ പ്രവര്‍ത്തനത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ നഷ്ടത്തിനും നേരത്തെ കേന്ദ്രം ദുരിതാശ്വാസം അനുവദിക്കാറുണ്ടായിരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് അടിയന്തിര സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും താത്കാലിക പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ സഹായം നല്‍കുകയുള്ളൂ.
കേന്ദ്രം ഇതുസംബന്ധിച്ച തീരുമാനം പുന:പരിശോധിക്കുമെന്നും കേരളത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാണി പറഞ്ഞു.












Click it and Unblock the Notifications