വിദേശ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: അമേരിക്കയിലെ തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തില്‍.
തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലാണ് കൂടുതല്‍ വിദേശവിദ്യാര്‍ത്ഥികള്‍ ഉള്ളത്. തിരുവനന്തപുരത്ത് സുഡാന്‍കാരുടെ എണ്ണം തന്നെ 22 ആണ്. ബിന്‍ ലാദന് ശക്തമായ വേരുകളുള്ള സുഡാനിലെ വിദ്യാര്‍ത്ഥികളെ സുരക്ഷാ ഏജന്‍സികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് അറിയുന്നു. മാലിദ്വീപ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവരെയും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എഞ്ചിനിയറിംഗ് കോളേജ്, കാര്യവട്ടത്തുള്ള എഞ്ചിനിയറിംഗ് കോളേജ് എന്നീ സ്ഥാപനങ്ങളിലാണ് കൂടുതലും വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. മെഡിക്കല്‍ കോളേജിന്റെ ഹോസ്റലുകളിലും വാടകവീടുകളിലുമാണ് ഇവര്‍ താമസിക്കുന്നത്. തീവ്രവാദികളുമായി ബന്ധമുള്ള ചില വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജ് ഹോസ്റലില്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു.
ഹോട്ടലുകളില്‍ താമസിക്കാനെത്തുന്ന മാലിക്കാരെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ അപ്പപ്പോള്‍ പൊലീസിനെ അറിയിക്കണമെന്ന് ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിദേശികള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ തന്നെ പൊലീസ് ആസ്ഥാനത്ത് അറിയിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇവരുടെ പൂര്‍ണ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വിഎസ്എസ്സിയോട് ചേര്‍ന്നുകിടക്കുന്ന വേളി വിനോദസഞ്ചാര കേന്ദ്രത്തിലെ സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications