മേയറും ചുങ്കം നല്‍കേണ്ടിവരും
മട്ടാഞ്ചേരി: പുതുതായി നിര്‍മിച്ച മട്ടാഞ്ചേരി പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തുന്നത് കൊച്ചി കോര്‍പ്പേറഷന്റെയും ജിസിഡിഎയുടെയും കൊച്ചി തുറമുഖം ട്രസ്റിന്റെയും വാഹനങ്ങള്‍ക്കും ബാധകമാകും.
നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ അനുസരിച്ചാണ് ചുങ്കമേര്‍പ്പെടുത്തിയത്. മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും സഞ്ചരിക്കുന്ന വാഹനങ്ങളെയും പൊലീസ് വാഹനങ്ങളെയുമാണ് ചുങ്കം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ചട്ടമനുസരിച്ച് കൊച്ചി കോര്‍പ്പേറഷന്റെയും ജിസിഡിഎയുടെയും കൊച്ചി തുറമുഖം ട്രസ്റിന്റെയും വാഹനങ്ങള്‍ക്ക് ചുങ്കം നല്‍കേണ്ടി വരും. കൂടാതെ പൊതുമരാമത്ത് വകുപ്പ് വാഹനങ്ങള്‍ക്കും കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്കും ഇത് ബാധകമാകും.
ഗാമണ്‍ ഇന്ത്യാ ലിമിറ്റഡ് ആണ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ചുങ്കം പിരിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ നിര്‍മാണം നടന്നത്.
അതിനിടെ മട്ടാഞ്ചേരി പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നും ചുങ്കം പിരിക്കുകയില്ലെന്ന് ഉറപ്പ്വരുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേല്‍ഹൈക്കോടതി കഴിഞ്ഞയാഴ്ച സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു.












Click it and Unblock the Notifications