കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യാ സഹായത്തോടെ ശബരിമല റോഡ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പ്രധാന റോഡ് നിര്‍മാണ പദ്ധതികള്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ സഹായത്തോടെനടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം.കെ.മുനീര്‍ അറിയിച്ചു.പ്ലാപള്ളിക്കും ചാലക്കയത്തിനുമിടയില്‍ ശബരിമല ക്ഷേത്രത്തിലേക്കുള്ള നാല് വരി പാതയുടെ നിര്‍മാണത്തിനാണ് മലേഷ്യന്‍ സഹായം. കരാറിന് അന്തിമരൂപം നല്‍കുന്നതിനായി മലേഷ്യന്‍ മന്ത്രി നവംബറില്‍ സംസ്ഥാനത്തെത്തും. സാമ്പത്തിക - സാങ്കേതിക സഹായമാണ് മലേഷ്യാ സര്‍ക്കാര്‍ നല്‍കുന്നതെന്ന് സപ്തംബര്‍ 27 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മുനീര്‍ പറഞ്ഞു.

കോട്ടയത്തിനും കുമരകത്തിനുമിടയിലുള്ള റോഡ് നിര്‍മാണ പദ്ധതിക്കും മലേഷ്യാ സഹായം നല്‍കും.

റോഡുകളുടെയും പാലങ്ങളുടെയും റെസ്റ് ഹൗസുകളുടെയും നിര്‍മാണത്തിലാണ് സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തും.

റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെ സര്‍ക്കാരിന്റെ വിഹിതം 40 ശതമാനമായി കുറക്കും. ഇന്റര്‍നാഷണല്‍ ഡെവപ്പ്മെന്റ് ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷനും ഇന്റര്‍നാഷണല്‍ ലീസിംഗ് ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷനും റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനില്‍ ഓഹരിയെടുക്കുന്നതില്‍ താത്പര്യം കാണിച്ചിട്ടുണ്ട്.

100 കോടി വരുന്ന ചില പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍. 42 റെയില്‍വെ പാലങ്ങള്‍ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ കമ്മിഷന്‍ ചെയ്തുകഴിഞ്ഞു.

റോഡ് പണിക്കാവശ്യമായ ടാര്‍ ഇറക്കുമതി ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മുനീര്‍ അറിയിച്ചു. ഒരു വര്‍ഷം 14,000 ടണ്‍ ടാര്‍ ആണ് റോഡ് പണിക്കായി ആവശ്യമായി വരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X