കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഘുചന്ദ്രപാലിനെതിരെ അഴിമതി കേസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ എക്സൈസ് മന്ത്രി എം.ആര്‍.രഘുചന്ദ്രപാലിനെതിരെ വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റര്‍ ചെയ്തു.

രഘുചന്ദ്രപാലിന്റെ സ്വത്തുവകകളില്‍ നടത്തിയ റെയ്ഡില്‍ അദ്ദേഹത്തിന് 21 ലക്ഷം വരുന്ന കണക്കില്‍ പെടാത്ത സ്വത്തുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.

1991-95ല്‍ എക്സൈസ് മന്ത്രിയായിരിക്കെ കണക്കില്‍ പെടാത്ത സ്വത്ത് കൈവശപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇക്കാലയളവില്‍ 2.62 ലക്ഷവും രണ്ട് ലക്ഷത്തിന്റെ വായ്പയുമായിരുന്നു രഘുചന്ദ്രപാലിന്റെ കണക്കില്‍ പെടുന്ന സ്വത്ത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X