Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണസംസ്ഥാനങ്ങള്‍ക്ക് പൊതു തന്ത്രം വേണം

കൊച്ചി: ലോക വ്യാപാരസംഘടനയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പൊതുവായ തന്ത്രങ്ങള്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

സപ്തംബര്‍ 27 വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലോക വ്യാപാര സംഘടനയുമായി ബന്ധപ്പെട്ട കാര്‍ഷിക-വ്യാവസായിക പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിനും വ്യാപാര സംഘടനയ്ക്കും മുന്നില്‍ ഉയര്‍ത്താന്‍ ഈ സംസ്ഥാനങ്ങള്‍ ഒന്നിച്ചു നില്‍ക്കണം. അതുപോലെത്തന്നെ വ്യാപാര സംഘടനയില്‍ നിന്നുണ്ടാകുന്ന നേട്ടങ്ങള്‍ പങ്കുവെക്കാനും ഈ സംസ്ഥാനങ്ങള്‍ ഒരുമ കാണിക്കണം - ആന്റണി വിശദീകരിച്ചു.

ഇ-ഗവേര്‍ണന്‍സിന്റെ കാര്യത്തില്‍ ഒരു സംസ്ഥാനത്തിന് ചില മേഖലകളില്‍ ഉള്ള പ്രാഗത്ഭ്യം മറ്റു സംസ്ഥാനങ്ങള്‍ക്കും പങ്കുവെക്കാന്‍ കഴിയണം. അങ്ങനെയാകുമ്പോള്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും തങ്ങളുടെ പ്രധാനപ്പെട്ട മേഖല മറ്റു സംസ്ഥാനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കഴിയും.

കേരളത്തിന്റെ ഭൂപ്രകൃതിയും ആയുര്‍വേദത്തിലുള്ള മുന്നേറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താവും. കേരളത്തിലെ ജൈവസമ്പത്ത് കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ജൈവസാങ്കേതിക വിദ്യാരംഗത്ത് കൂട്ടുസംരംഭവുമാകാം - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+