Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് എസ്എഫ്ഐ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. സംഭവം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും എതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നാടന്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ ചില പൊലീസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു.

പാളയം യൂണിവേഴ്സിറ്റി കോളേജിനു മുന്നിലാണ് അക്രമം നടന്നത്. കോളേജ് കാമ്പസില്‍ കെഎസ്യുക്കാര്‍ അക്രമം നടത്തുന്നുവെന്നാരോപിച്ച് എസ്എഫ്ഐക്കാര്‍ സപ്തംബര്‍ 27 വ്യാഴാഴ്ച നടത്തിയ പ്രകടനമാണ് അക്രമാസക്തമായത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനം.

പ്രകടനം സെക്രട്ടേറിയറ്റു പരിസരത്തെത്തിയപ്പോള്‍ പൊലീസിനു നേരെ നാലുപാടു നിന്നും കല്ലേറ് തുടങ്ങി. സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുകയായിരുന്നു സിപിഐക്കാര്‍ക്കു നേരെയും ആക്രമണമുണ്ടായി. ധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയ ജനറല്‍ സെക്രട്ടറി വെളിയം ഭാര്‍ഗവനെതിരെ ആക്രമണം ഉണ്ടായതോടെ സിപിഐക്കാരും എസ്എഫ്ഐക്കാര്‍ക്കെതിരെ തിരിച്ചടിച്ചു.

സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്ന് പിന്‍വാങ്ങി അക്രമികള്‍ യൂണിവേഴ്സിറ്റി കോളേജില്‍ തമ്പടിച്ച് പൊലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞു. പൊലീസ് വാഹനത്തിനടുത്ത് വച്ച് ബോംബ് പൊട്ടിയെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. തുടര്‍ന്ന് പൊലീസ് യുണിവേഴ്സിറ്റി കോളേജിലേക്ക് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും അക്രമികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

അക്രമികള്‍ വീണ്ടും നാടന്‍ ബോംബുകളെറിയാന്‍ തുടങ്ങിയതോടെ കോളേജിലേക്ക് ഇരച്ചു കയറിയ പൊലീസ് ക്ലാസ് മുറികളില്‍ നിന്നും ചില അക്രമിളെ പിടികൂടി. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമെത്തി കോളേജ് മുഴുവന്‍ അരിച്ചുപെറുക്കി.

സെക്രട്ടേറിയറ്റ് പടിക്കലും പാളയത്തും രണ്ടു മണിക്കൂറോളം നീണ്ടു നിന്ന സംഘര്‍ഷാവസ്ഥ ഉച്ചക്കും തുടരുകയാണ്.

സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+