Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവന്തപുരത്ത് വെള്ളിയാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന പൊലീസ് ആക്രമത്തില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 28 വെള്ളിയാഴ്ച ജില്ലയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കും.

രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. വ്യാഴാഴ്ച സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ശിവദാസ മേനോന്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തുകയായിരുന്ന സിപിഐ നേതാക്കള്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സമീപകാലത്തൊന്നും വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ഇത്രയും മൃഗീയമായ അക്രമം അഴിച്ചുവിട്ട സംഭവമുണ്ടായിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണനും ശിവദാസ മേനോനും കോളജ് സന്ദര്‍ശിച്ചു. പൊലീസിനോട് കയര്‍ത്തു സംസാരിച്ച സിപിഎം നേതാക്കള്‍ പൊലീസ് കോളജില്‍ കയറിയത് തടഞ്ഞില്ലെന്ന് ആരോപിച്ച കോളജ് പ്രിന്‍സിപ്പലിനോട് തട്ടിക്കയറി. അറസ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളെ കയറ്റിയ പൊലീസ് വാഹനം തടയാന്‍ മുന്‍ മേയര്‍ ശിവന്‍കുട്ടി ശ്രമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+