Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സീസണില്‍ പ്രത്യേക തീവണ്ടികള്‍

തിരുവനന്തപുരം: വരുന്ന ശബരിമല, പൂജ ഉത്സവങ്ങള്‍ കണക്കിലെടുത്ത് 640 പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.

ഇതില്‍ അഞ്ചെണ്ണം കേരളത്തിലൂടെയായിരിക്കും സര്‍വീസ് നടത്തുകയെന്ന് സപ്തംബര്‍ 27 വ്യാഴാഴ്ച ദക്ഷിണ റെയില്‍വെ അറിയിച്ചു. ചെന്നൈ-നാഗര്‍കോവില്‍ പ്രത്യേക തീവണ്ടി ചെന്നൈ എഗ്മോറില്‍ നിന്നും എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും രാത്രി 9. 30ന് തിരിക്കും. അടുത്ത ദിവസം ഉച്ചയ്ക്ക് 1. 15ന് നാഗര്‍കോവിലില്‍ എത്തിച്ചേരും. അവിടെ നിന്നും ഉച്ചയ്ക്ക് 1. 15 തിരിക്കുന്ന വണ്ടി അടുത്ത ദിവസം പുലര്‍ച്ചെ 4. 40ന് എഗ്മോറിലെത്തും. നവംബര്‍ 11 മുതല്‍ ജനവരി 20 വരെ ഈ വണ്ടി സര്‍വീസ് നടത്തും.

ചെന്നൈ-തിരുവനന്തപുരം പ്രത്യേക തീവണ്ടി എല്ലാ ചൊവ, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 9. 15ന് ചെന്നൈയില്‍ നിന്നും തിരിക്കും. അടുത്ത ദിവസം വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്തെത്തും. നവംബര്‍ 16 മുതല്‍ ജനവരി 18 വരെ ഈ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.

തിരുവനന്തപുരം-ചെന്നൈ എഗ്മോര്‍ ട്രെയിന്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ വൈകുന്നേരം 4. 45ന് തിരുവനന്തപുരം വിടും. തൊട്ടടുത്ത ദിവസം രാവിലെ 9. 45ന് എഗ്മോറില്‍ എത്തിച്ചേരും. നവംബര്‍ 17 മുതല്‍ ജനവരി 19 വരെ ഈ ട്രെയിന്‍ സര്‍വീസ് നടത്തും.

ബാംഗ്ലൂര്‍-കായംകുളം പ്രത്യേക ട്രെയിന്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 10ന് ബാംഗ്ലൂരില്‍ നിന്നും തിരിക്കും. അടുത്ത ദിവസം ഉച്ചയ്ക്ക് 1. 45ന് കായംകുളത്തെത്തും. വൈകുന്നേരം അഞ്ച് മണിക്ക് ട്രെയിന്‍ തിരിച്ച് ബാംഗ്ലൂരിലേക്ക് പോകും. നവംബര്‍ 20 മുതല്‍ ജനവരി 17 വരെ ഈ ട്രെയിനുണ്ടാകും.

മംഗലാപുരം-തിരുവനന്തപുരം പ്രതിവാര പ്രത്യേക ട്രെയിന്‍ വെള്ളിയാഴ്ച രാത്രി 10 മണിക്ക് മംഗലാപുരത്ത് നിന്നും തിരിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12. 40ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അന്ന് വൈകുന്നേരം 3. 05ന് മടങ്ങുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 6. 35ന് ബാംഗ്ലൂരില്‍ എത്തിച്ചേരും. നവംബര്‍ 16 മുതല്‍ ജനവരി 18 വരെ ഈ ട്രെയിന്‍ സര്‍വീസ് നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+