കൊച്ചിയില്‍ ഒരു മാസത്തെ വിനോദസഞ്ചാര ഉത്സവം
കൊച്ചി: ഡിസംബര്‍ രണ്ട് മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിനോദസഞ്ചാര ഉത്സവം കൊച്ചിയില്‍ നടക്കും.
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്‍കൈയെടുത്തു സംഘടിപ്പിക്കുന്ന ആഘോഷപരിപാടി പരസ്യകമ്പനിയായ ഹിന്ദുസ്ഥാന്‍ തോംപ്സണ്‍ അസോസിയേറ്റ്സിന്റെ വിഭാഗമായ സെസ്റ് കണക്ടും ഇംപ്രസാരിയോ ഇവന്റ് മാര്‍ക്കറ്റിംഗ് കമ്പനിയും ചേര്‍ന്നാണ് നടത്തുന്നത്.
ആഭ്യന്തര, വിദേശ ടൂറിസ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ വിനോദസഞ്ചാര ഉത്സവത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിനോദസഞ്ചാര മന്ത്രി കെ.വി.തോമസ് സപ്തംബര്‍ 27 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബോളിവുഡ് നൈറ്റ്, കഥകളി എന്നിവ ഉത്സവത്തിന്റെ സവിശേഷതയായിരിക്കും. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ പുതുവത്സരാഘോഷ പരിപാടികളുണ്ടാവും. ഭക്ഷ്യ, ചലച്ചിത്ര മേളകളും ലൈറ്റ് ഷോയും ഉത്സവത്തിന്റെ ഭാഗമായുണ്ടാവും. ബോളിവുഡ് താരങ്ങള്‍ ഉത്സവത്തില്‍ പങ്കെടുക്കുമെന്ന് ഹിന്ദുസ്ഥാന്‍ തോംപ്സണ്‍ അസോസിയേറ്റ്സ് വൈസ് പ്രസിഡന്റ് രഷ്കിന്‍ പട്ടേല്‍ അറിയിച്ചു.












Click it and Unblock the Notifications