കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഒറ്റ രാത്രി കൊണ്ടൊരു കിണര്‍..!
കുറവിലങ്ങാട്: നേരം ഇരുട്ടിവെളുത്തപ്പോള്‍ വീട്ടുമുറ്റത്തൊരു കിണര്‍. കോട്ടയം ജില്ലയിലെ ആയാംകുടി മലപ്പുറം പള്ളിക്ക് സമീപം താമസിക്കുന്ന പൂച്ചക്കാലയില് പി.വി. ജോസഫിന്റെ വീട്ടുമുറ്റത്താണ് ഒറ്റ രാത്രി കൊണ്ട് കിണര്‍ രൂപം കൊണ്ടത്.
സപ്തംബര്‍ 26 ബുധനാഴ്ചയാണ് കിണര്‍ രൂപപ്പെട്ടതായി കണ്ടത്. ചൊവാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയും മണ്ണിടിയുന്നത് കേട്ടിരുന്നെങ്കിലും വീട്ടുകാര്‍ അതത്ര കാര്യമാക്കിയിരുന്നില്ല. രാവിലെ എഴുന്നേറ്റുവന്ന ജോസഫിന്റെ മകളാണ് കിണര്‍ ആദ്യം കണ്ടത്.
22 അടിയോളം താഴ്ചയുള്ള കിണറില്‍ 12 അടിയോളം പൊക്കത്തില്‍ വെള്ളമുണ്ട്. മുകള്‍ ഭാഗത്ത് നാല് അടിയോളവും താഴെ ഭാഗത്ത് ആറ് അടിയോളവും വ്യാസം കിണറിനുണ്ട്. മുമ്പ് ഇവിടെ കിണറുണ്ടായിരുന്നതായി പഴമക്കാര്‍ ആരും തന്നെ ഓര്‍ക്കുന്നില്ല.
Story first published: Thursday, September 27, 2001, 5:30 [IST]