വനിതാ പൊലീസ് നിയമനം നീളുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലീസിന്റെ ദൗര്‍ലഭ്യമുണ്ടെങ്കിലും ഇവരുടെ നിയമനം നടത്താന്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
സംസ്ഥാനമൊട്ടാകെ 900 ഒഴിവുകളാണ് രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 450 പേരെ മാത്രമെ നിയമിച്ചിട്ടുള്ളു. ഇപ്പോള്‍ 1000ല്‍ അധികം ഒഴിവുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം ജനവരിയില്‍ നടന്ന പരീക്ഷയില്‍ നിന്നും 2000 പേരുടെ റാങ്ക് ലിസ്റ് പിഎസ്സി തയാറാക്കിയിരുന്നു.
2000 പേര്‍ക്കും ഏപ്രില്‍ മാസത്തില്‍ പിഎസ്സി അഡ്വൈസ് മെമ്മോ അയക്കുകയും ചെയ്തു. പിഎസ്സി നിയമം അനുസരിച്ച് അഡ്വൈസ് മെമ്മോ നല്‍കിയാല്‍ മൂന്ന് മാസത്തിനകം ജോലി നല്‍കണമെന്നാണെങ്കിലും 1500 പേര്‍ ഇപ്പോഴും പുറത്താണ്. മൂന്ന് വര്‍ഷം മുമ്പ് നടന്ന കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത 20, 000 പേരില്‍ നിന്നുമാണ് 2, 000 പേരുടെ ലിസ്റ് തയാറാക്കിയത്.
125 ഒഴിവുകള്‍ ഉള്ള കോട്ടയം ജില്ലയില്‍ 62 പേരെയും 612 ഒഴിവുകളുള്ള തിരുവനന്തപുരം ജില്ലയില്‍ 140 പേരെയും മാത്രമേ നിയമിച്ചിട്ടുള്ളു.












Click it and Unblock the Notifications