അഫ്ഗാന്‍ സര്‍ക്കാരിലേക്ക് താലിബാന് ക്ഷണം
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന സര്‍ക്കാരില്‍ ഇപ്പോഴത്തെ ഭരണാധികാരികളായ താലിബാനും പങ്കാളികളാകാമെന്ന് അമേരിക്ക. താലിബാനെതിരായ നടപടികള്‍ക്ക് പിന്തുണ നല്‍കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയതിനാലാണ് അമേരിക്കയുടെ നിലപാടില്‍ ഇത്തരമൊരു മാറ്റം വന്നത്.
അഫ്ഗാനിസ്ഥാനിലെ പ്രതിപക്ഷമായ വടക്കന്‍ സഖ്യവുമായി പാകിസ്ഥാന്‍ നല്ല ബന്ധത്തിലല്ല എന്ന കാര്യം മനസ്സിലാക്കുന്നുവെന്ന് അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഭാവി സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വലിയ താല്പര്യമൊന്നുമില്ല. തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നത് അഫ്ഗാനിസ്ഥാനില്‍ താവളം കൊടുക്കുന്നതും താലിബാന്‍ അവസാനിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അത് ചെയ്തില്ലെങ്കില്‍ താലിബാന്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും, സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ ഒരു പ്രാതിനിധ്യസ്വഭാവമുള്ള സര്‍ക്കാരാണ് വേണ്ടതെന്ന കാര്യത്തില്‍ അമേരിക്കയും പാകിസ്ഥാനും ഒരേ അഭിപ്രായമാണ്. പുറത്തുനിന്ന് ഒരു സര്‍ക്കാരിനെ അവരോധിക്കേണ്ട കാര്യമില്ല. തീവ്രവാദികള്‍ക്ക് അഫ്ഗാനിസ്ഥാന്‍ സുരക്ഷിതതാവളം ആകരുതെന്ന് മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂ. പാകിസ്ഥാനുമായുള്ള ചര്‍ച്ചകളും ഇതിന്റെ അടിസ്ഥാനത്തിലാണ് - വക്താവ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications