പാക് സംഘം വീണ്ടും അഫ്ഗാനിലേക്ക്
ഇസ്ലാമബാദ്: സൗദി തീവ്രവാദി ഒസാമ ബിന്‍ലാദനെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഒരു നയതന്ത്രസംഘത്തെ കൂടി അഫ്ഗാനിസ്ഥാനിലേക്കയക്കും. താലിബാന്റെ പരമോന്നത നേതാവ് മുല്ല ഒമറുമായി സംഘം ചര്‍ച്ച നടത്തും.
അതേ സമയം അഫ്ഗാനെതിരായ സൈനിക നീക്കത്തെ കുറിച്ച് യുഎസും പാക്കിസ്ഥാനും പൂര്‍ണ ധാരണയിലെത്തിയെണ് റിപ്പോര്‍ട്ട്. സൈനിക നീക്കത്തിന്റെ കാര്യത്തില്‍ അമേരിക്കയുമായി പൂര്‍ണ്ണയോജിപ്പിലെത്തിയെന്നാണ് പാക് സൈനിക വക്താവ് ജനറല്‍ റഷീദ് ഖുറൈഷി പറയുന്നത്. ലാദനെ കുറിച്ചും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്ക് പാക്കിസ്ഥാനിലുണ്ടെന്ന് കരുതുന്ന താവളങ്ങളെ കുറിച്ചും പാക്കിസ്ഥാന്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നതിനായി ഒരു യുഎസ് ഉന്നതതല സംഘം പാക്കിസ്ഥാനിലേക്ക് തിരിച്ചു.
പാക്കിസ്ഥാനുമായി നടത്തുന്ന ചര്‍ച്ചകള്‍ നിര്‍മാണപരമാണെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ അഫ്ഗിസ്ഥാനില്‍ നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സഹീര്‍ ഷാ രാജാവുമായി ചര്‍ച്ച നടത്താന്‍ താലിബാനെതിരെ പോരാട്ടം നടത്തിവരുന്ന പ്രതിപക്ഷ സഖ്യം ഒരു സംഘത്തെ റോമിലേക്കയച്ചു. സഹീര്‍ ഷാ വീണ്ടും സ്ഥാനാരോഹണം ചെയ്യപ്പെടാവുന്ന സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് സംഘം റോമിലേക്ക് തിരിച്ചത്.












Click it and Unblock the Notifications