ഒസാമയ്ക്കെതിരെ യുഎസ്-പാക് സംയുക്തസംരംഭം
ഇസ്ലാമാബാദ്: സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്കയുടെയും പാകിസ്ഥാന്റെയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പാകിസ്ഥാന്‍ സന്ദര്‍ശിച്ച പ്രതിരോധ സംഘം കഴിഞ്ഞ മൂന്നു ദിവസമായി നടത്തിവന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സംയുക്തസംരംഭത്തിന് തീരുമാനമെടുത്തത്.
ഒസാമ ഇപ്പോള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് കണ്ടെത്തി അയാളെ ജീവനോടെ പിടികൂടുകയോ കൊല്ലുകയോ ചെയ്യാനാണ് പദ്ധതി. തങ്ങളുടെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അമേരിക്കന്‍ പ്രതിരോധ മേധാവികള്‍ക്ക് സമര്‍പ്പിക്കുന്നതിനായി യുഎസ് സംഘം സപ്തംബര്‍ 27 വ്യാഴാഴ്ച അമേരിക്കയിലേക്ക് തിരിച്ചുപോയി.
അഫ്ഗാനിസ്ഥാനെക്കുറിച്ച് പാകിസ്ഥാന്‍ ചാരസംഘടനയ്ക്ക് അറിയാവുന്ന വിവരങ്ങള്‍, താലിബാന്‍ ഭരണകൂടത്തിന്റെ സൈനിക ശക്തി, ഒസാമ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. ഒസാമയെക്കുറിച്ചും അദ്ദേഹത്തിന്റെ അനുയായികളെക്കുറിച്ചും കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ചാണ് യുഎസ് സംഘം തിരിച്ചു പോയതെന്ന് പാകിസ്ഥാന്‍ ഇന്റലിജന്‍സ് വക്താവ് അറിയിച്ചു. പാകിസ്ഥാനിലെ ഒസാമയുടെ താവളങ്ങളെക്കുറിച്ചും വിവരം കൈമാറിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനെതിരെ ആക്രമണം ഉണ്ടായാല്‍ പാകിസ്ഥാന്റെ മേല്‍ തീവ്രവാദികള്‍ ആക്രമണം നടത്തുമെന്ന ഭീഷണിയെക്കുറിച്ചും സംഘം ചര്‍ച്ച ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications