Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ യുദ്ധത്തിനില്ല

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ താലിബാനെതിരായ യുദ്ധത്തില്‍ പങ്കാളിയാകില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. താലിബാന്‍ ഭരണകൂടത്തെ പുറത്താക്കാന്‍ പ്രതിപക്ഷമായ വടക്കന്‍ സഖ്യത്തെ സഹായിക്കുന്ന അമേരിക്കയുടെ നിലപാടില്‍ പാകിസ്ഥാന്‍ അസംതൃപ്തി പ്രകടിപ്പിച്ചു. താലിബാനെ പുറത്താക്കി അഫ്ഗാനില്‍ പുതിയ ഭരണകൂടത്തെ പ്രതിഷ്ഠിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ വന്‍ തിരിച്ചടിയായി ഇത്.

അഫ്ഗാനിസ്ഥാനോ അഫ്ഗാന്‍ ജനതയ്ക്കോ എതിരായ ഒരു നടപടിയോടും പാകിസ്ഥാന് യോജിക്കാനാവില്ല, പാക് വിദേശകാര്യ വക്താവ് റിയാസ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും ഭാഗധേയം പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണെന്നും അതിനാല്‍ അമേരിക്കയുമായി ഒരു സംയുക്തഓപ്പറേഷന് തയ്യാറല്ലെന്നും വക്താവ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ താലിബാനെതിരെയല്ല തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിനാണ് പാകിസ്ഥാന്‍ പിന്തുണ നല്‍കിയിരിക്കുന്നത്. ഒസാമ ബിന്‍ ലാദനോ അനുയായികള്‍ക്കോ പാകിസ്ഥാനില്‍ അഭയം നല്‍കില്ല - വക്താവ് വിശദീകരിച്ചു.

തീവ്രവാദത്തെയും അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തെയും കുറിച്ച് പറഞ്ഞപ്പോള്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫിന്റെ വക്താവ് ജനറല്‍ റഷീദ് ഖുറേഷിയും അളന്നുമുറിച്ച വാക്കുകളാണ് ഉപയോഗിച്ചത്. തീവ്രവാദത്തിനും ഒസാമയുടെ ശൃംഖലയ്ക്കും എതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയും പാകിസ്ഥാനും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ഒരു പദ്ധതിയിലും പാകിസ്ഥാന്‍ പങ്കാളിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനും അമേരിക്കയും തമ്മില്‍ നാല് പ്രശ്നങ്ങളിലാണ് ഭിന്നതയുള്ളത്. പ്രതിപക്ഷമായ വടക്കന്‍ സഖ്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനമാണ് അതില്‍ പ്രധാനം. ഇന്ത്യയും റഷ്യയും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അംഗീകരിക്കുന്ന ഈ വിഭാഗത്തെ ഒരിക്കലും പാകിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെയും അമേരിക്ക ഉന്നമിടുമെന്ന സൂചന, സൈനിക നടപടിക്ക് യുഎന്‍ അംഗീകാരം നേടാന്‍ അമേരിക്കയ്ക്കുള്ള മടി, സൈനിക സഖ്യത്തില്‍ ഇസ്ലാമിക രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്താത് എന്നിവയാണ് മറ്റു പ്രശ്നങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+